ജനകീയ പ്രതിരോധ ജാഥയ്ക്ക് ശനിയാഴ്ച തലസ്ഥാനത്ത് സമാപനം
Saturday, March 18, 2023 12:03 PM IST
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
കാസര്‍കോഡ് മഞ്ചേശ്വരം കുമ്പളയില്‍ ഫെബ്രുവരി 20ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലെ 135 കേന്ദ്രങ്ങളില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങിയാണ് തലസ്ഥാനത്ത് സമാപിക്കുന്നത്.
ഒരുമാസം നീണ്ടു നിന്ന ജാഥ ബജറ്റ് വിവാദം, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന് ആദ്യം വിട്ടുനിന്നത്, തില്ലങ്കരി ബന്ധം, ലൈഫ് മിഷന് കോഴക്കേസ് ആരോപണങ്ങള്‍ എന്നിവയെല്ലാം നേരിട്ടിരുന്നു.
സമാപന സമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ എം.വി. ഗോവിന്ദന്, ജാഥാ മാനേജര്‍ പി.കെ. ബിജു, അംഗങ്ങളായ സി.എസ്. സുജാത, എം.സ്വരാജ്, കെ.ടി. ജലീല്‍, ജെയ്ക്.സി. തോമസ്, മന്ത്രിമാര്‍ എന്നിവര്‍ സംസാരിക്കും.