കടന്നല് കുത്തേറ്റ് വയോധിക മരിച്ചു
Thursday, August 1, 2024 10:52 PM IST
തിരുവനന്തപുരം: കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെ വയോധിക കടന്നല് കുത്തേറ്റുമരിച്ചു. കോവളത്തിനടുത്ത് പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസില്‍ ടി. ശ്യാമള (74) ആണ് മരിച്ചത്. ശരീരമാസകലം കടന്നലുകളുടെ കുത്തേറ്റ നിലയിലായിരുന്നു ഇവര്‍.
കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. കോവളം പോലീസ് കേസെടുത്തു. ഭര്‍ത്താവ് പരേതനായ പരമേശ്വരന് ആശാരി. മക്കള്‍; ജയശ്രീ, വിജയകുമാര്‍.