സോൺടയ്ക്ക് കരാർ പുതുക്കി നൽകി കോഴിക്കോട് നഗരസഭ
Thursday, March 30, 2023 5:36 PM IST
കോഴിക്കോട്: ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നീട്ടി നൽകി കോഴിക്കോട് നഗരസഭ. കരാർ പുതുക്കി നൽകാൻ നഗരസഭ ഭരണസമിതി തീരുമാനമെടുത്തു. നിബന്ധനകളോടെ പിഴയീടാക്കി കരാർ നീട്ടി നൽകാനാണ് ഭരണ സമിതിയുടെ നീക്കം.
നേരത്തെ നാല് തവണ സോൺടക്ക് കരാർ നീട്ടിനൽകിയിരുന്നു. ഞെളിയൻ പറമ്പിലെ മാലിന്യം ഒരു മാസത്തിനകം നീക്കണമെന്നതാണ് വ്യവസ്ഥ. അതേസമയം ഭരണസമിതിയുടെ തീരുമാനം എതിർത്ത് പ്രതിപക്ഷം രംഗത്തെത്തി. ബ്രഹ്മപുരത്തടക്കം വീഴ്ച വരുത്തിയ സോൺടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.