കൊല്ലത്ത് പട്ടാപ്പകൽ കാണിക്കവഞ്ചി മോഷണം
Thursday, February 29, 2024 1:27 AM IST
കൊല്ലം: ബൈക്കിലെത്തി പട്ടാപ്പകൽ കാണിക്കവഞ്ചി മോഷണം. മാവടി മഹാവിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മോഷണം. മൂന്ന് കാണിക്കവഞ്ചികളാണ് ബൈക്കിലെത്തിയ യുവാവും യുവതിയും മോഷ്ടിച്ചത്.
തുടർന്ന് പൂട്ട് തകർത്ത് പണം എടുത്തശേഷം കാണിക്കവഞ്ചികൾ അടുത്തുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളഞ്ഞു. കാണിക്കവഞ്ചി ബാഗ് ഉപയോഗിച്ച് മറച്ചശേഷം യുവതി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
മുഖം തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചാണ് ഇവർ കൃത്യത്തിനെത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.