'നി​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു'; മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്
'നി​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു'; മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്
Monday, December 11, 2023 1:14 AM IST
തി​രു​വ​ന​ന്ത​പു​രം: പു​തി​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. യു​ആ​ർ​എ​ൽ ലി​ങ്ക് വ​ഴി​യാ​ണ് ത​ട്ടി​പ്പ്.

മെ​സേ​ജി​ൽ ല​ഭി​ക്കു​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​മ്പോ​ള്‍ പാ​ന്‍ കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യോ ഒ​ടി​പി വ​ഴി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്നു.

ഇ​ങ്ങ​നെ​യു​ള്ള സ​ന്ദേ​ശം ല​ഭി​ച്ചാ​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക​യോ മെ​സേ​ജി​ല്‍ കാ​ണു​ന്ന ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​രു​തെ​ന്നും കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു


കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്...

ബാ​ങ്ക് അ​ക്കൗ​ണ്ട് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു എ​ന്നും ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത് പാ​ന്‍ കാ​ര്‍​ഡ് അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും തു​ട​ങ്ങി മെ​സേ​ജു​ക​ള്‍ അ​യ​യ്ക്കു​ന്ന ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​ണ്.

ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​മ്പോ​ള്‍ പാ​ന്‍ കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യോ ഒ​ടി​പി വ​ഴി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്നു.

ഇ​ങ്ങ​നെ​യു​ള്ള മെ​സേ​ജ് ല​ഭി​ച്ചാ​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക​യോ മെ​സേ​ജി​ല്‍ കാ​ണു​ന്ന ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​രു​ത്.

മെ​സേ​ജി​ന്‍റെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​നാ​യി നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് ഉ​ള്ള ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ല്‍ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക. ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഉ​ട​ന്‍​ത​ന്നെ 1930 എ​ന്ന ന​മ്പ​റി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് ഹെ​ല്‍​പ്പ് ലൈ​നി​ല്‍ വി​വ​രം അ​റി​യി​ക്കു​ക. ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​രം അ​റി​യി​ച്ചാ​ല്‍ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<