രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷനെ അക്രമികള്‍ വെടിവച്ചു കൊന്നു
Tuesday, December 5, 2023 4:24 PM IST
ജയ്പുര്‍: രാഷ്ട്രീയ രജ്പുത് കര്‍ണി സേന തലവന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് നടുക്കുന്ന സംഭവം. ഗോഗമേദിയുടെ വീടിന് പുറത്ത് സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമികള്‍ രണ്ട് റൗണ്ട് വെടിവച്ചു. ഗോഗമേദിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും വെടിയേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോഗമേദിയുടെ ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. 2015-ല്‍ ലോകേന്ദ്ര സിംഗ് കല്‍വിയുടെ നേതൃത്വത്തിലുള്ള കര്‍ണി സേനയില്‍ നിന്ന് വേര്‍പിരിഞ്ഞാണ് സുഖ്ദേവ് സിംഗ് ഗോഗമേദി രാഷ്ട്രീയ രജ്പുത് കര്‍ണി സേന രൂപീകരിച്ചത്.