ജെഎൻയു സംഘർഷം: പ്രതിഷേധം അവസാനിപ്പിച്ച് വിദ്യാർഥികൾ; വൈദ്യുതി പുനസ്ഥാപിച്ചു
Wednesday, January 25, 2023 1:59 AM IST
ന്യൂഡൽഹി: വിവാദമായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് ജെഎൻയു വിദ്യാർഥികൾ. പോലീസിന് പരാതി നൽകിയതിന് പിന്നാലെയാണ് വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് പോലീസ് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. കല്ലേറില്‍ പരിക്കേറ്റവര്‍ പ്രത്യേകം പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നാണ് മറ്റ് വിദ്യാർഥികൾ ആരോപിക്കുന്നത്.
അതേസമയം, ജെഎൻയു ക്യാംമ്പസിലെ വൈദ്യുതി അധികൃതർ പുനസ്ഥാപിച്ചു. മൂന്നര മണിക്കൂറിനു ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്.