ജാർഖണ്ഡിൽ തീർഥാടകരുടെ ബസ് മറിഞ്ഞ് നാല് പേർ മരിച്ചു
Sunday, October 2, 2022 11:40 AM IST
റാഞ്ചി: ജാർഖണ്ഡിൽ തീർഥാടകർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞ് നാല് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു.
ഹസാരിബാഗ് ജില്ലയിലെ ബഹുമർ പ്രദേശത്താണ് അപകടം സംഭവിച്ചത്. ബിഹാറിലെ ഗയയിൽ നിന്ന് ഒഡീഷയിലേക്ക് സഞ്ചരിക്കുകയായിരുന്ന അന്‍പതംഗ തീർഥാടനസംഘത്തിന്റെ വാഹനം ബഹുമറിലെ കൊടുംവളവിൽ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഇവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.