ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സ്; സ​ത്യം നേ​ര​ത്തെ പു​റ​ത്തു​വ​ന്ന​തെ​ന്ന് ന​മ്പി നാ​രാ​യ​ണ​ന്‍
ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സ്; സ​ത്യം നേ​ര​ത്തെ പു​റ​ത്തു​വ​ന്ന​തെ​ന്ന് ന​മ്പി നാ​രാ​യ​ണ​ന്‍
Wednesday, July 10, 2024 5:57 PM IST
കൊ​ച്ചി: ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ യാ​ഥാ​ര്‍​ത്ഥ്യം നേ​ര​ത്തെ പു​റ​ത്തു​വ​ന്ന​തെ​ന്ന് ന​മ്പി നാ​രാ​യ​ണ​ന്‍. താ​ൻ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് തെ​ളി​യി​ക്ക​ണ​മാ​യി​രു​ന്നു. അ​ത് സം​ഭ​വി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ബി​ഐ കു​റ്റ​പ​ത്രം മു​ഖേ​ന അ​ത് ഇ​പ്പോ​ള്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. അ​ത്ര​മാ​ത്ര​മെ സം​ഭ​വി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും ന​മ്പി നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു.

കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് തെ​ളി​യി​ക്കാ​ൻ 20 വ​ര്‍​ഷ​ത്തോ​ള​മെ​ടു​ത്തു. പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം നേ​ര​ത്തെ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലും ഉ​ണ്ടാ​യി​രു​ന്നു. കേ​സി​ല്‍ താ​ല്‍​പ​ര്യം ന​ഷ്ട​പ്പെ​ട്ടു. വേ​ണ​മെ​ങ്കി​ല്‍ സാ​ക്ഷി​യാ​കാ​മെ​ന്നും ന​മ്പി നാ​രാ​യ​ണ​ന്‍ വ്യ​ക്ത​മാ​ക്കി.

ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സ് കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന് സി​ബി​ഐ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സി​ഐ ആ​യി​രു​ന്ന എ​സ്. വി​ജ​യ​നാ​ണ് കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന് സി​ബി​ഐ പ​റ​യു​ന്നു.

മ​റി​യം റ​ഷീ​ദ​യെ അ​ന്യാ​യ ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ക​യും ഐ​ബി​യെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. മ​റി​യം റ​ഷീ​ദ​ക്കെ​തി​രെ വ​ഞ്ചി​യൂ​ർ സ്റ്റേ​ഷ​നി​ൽ തെ​ളി​വു​ക​ളി​ല്ലാ​തെ കേ​സെ​ടു​പ്പി​ച്ചു. കു​റ്റ​സ​മ്മ​തം ന​ട​ത്താ​നാ​യി മ​റി​യം റ​ഷീ​ദ​യെ ക​സ്റ്റ​ഡി​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചു.

എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ലു​ള്ള​പ്പോ​ള്‍ പോ​ലും ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ചോ​ദ്യം ചെ​യ്തു. വ്യാ​ജ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി​യ​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന സി​ഐ കെ.​കെ. ജോ​ഷ്യ​യാ​യി​രു​ന്നു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. സി​ബി മാ​ത്യൂ​സി​ന് വേ​ണ്ടി​യാ​ണ് ഇ​യാ​ൾ കൃ​ത്രി​മ​രേ​ഖ ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ന​മ്പി നാ​രാ​യ​ണ​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും സി​ബി​ഐ പ​റ​യ‌ു​ന്നു. ഗൂ​ഢാ​ലോ​ച​ന കു​റ്റ​പ​ത്ര​ത്തി​ലാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. മു​ൻ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ ജ​യ​പ്ര​കാ​ശ് ക​സ്റ്റ​ഡി​യി​ൽ വെ​ച്ച് ന​മ്പി നാ​രാ​യ​ണ​നെ മ​ർ​ദി​ച്ചു​വെ​ന്നും സി​ബി​ഐ​യു​ടെ കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<