കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ - ഇ​റാ​ൻ രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യി​ലെ ഹെ​ൽ​മാ​ന്ദ് ന​ദി​യി​ലെ ജ​ലം പ​ങ്കു​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ൻ അ​തി​ർ​ത്തി സേ​നാം​ഗ​ങ്ങ​ളാ​യ ര​ണ്ട് പേ​രും ഒ​രു താ​ലി​ബാ​ൻ ഭീ​ക​ര​നു​മാ​ണ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

അഫ്ഗാനിലെ നിം​റോ​സ് പ്ര​വി​ശ്യ​യി​ലുള്ള കോം​ഗ് മേ​ഖ​ല​യി​ലെ അ​തി​ർ​ത്തി പോ​സ്റ്റി​ന് സ​മീ​പ​ത്താ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഇ​റാ​നി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

1,000 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഹെ​ൽ​മാ​ന്ദ് ന​ദി​യി​ൽ നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​ല്ലെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ 1973-ൽ ​ഒ​പ്പി​ട്ട ക​രാ​റി​ലൂ​ടെ ഇ​റാ​ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ നദിയിൽ അഫ്ഗാനിസ്ഥാൻ അ​ണ​ക്കെ​ട്ടു​ക​ളും ത​ട​യ​ണ​ക​ളും നി​ർ​മി​ച്ച​ത് മൂ​ലം ഇ​റാ​നി​ലെ അ​തി​ർ​ത്തി​മേ​ഖ​ല​ക​ളി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ക​രാ​ർ പാ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​റാ​ൻ ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​ത്.