ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക; ഇറാൻ മിസൈലുകൾ വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടു
Wednesday, October 2, 2024 12:46 AM IST
വാഷിംഗ്ടൺ: ഇറാന്റെ തിരിച്ചടിക്ക് പിന്നാലെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക.സ്വയം പ്രതിരോധത്തിന് എല്ലാ സഹായവും ജോ ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇസ്രയേലിന് നേരെ വരുന്ന ഇറാൻ മിസൈലുകളെ വെടിവെച്ചിടാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ബൈഡനും കമലാ ഹാരിസും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇസ്രയേലിനു നേരെ ഇറാന്റെ മിസൈൽ ആക്രമണം ആരംഭിച്ചു. ടെൽഅവീവിലുണ്ടായ ആക്രമണത്തിൽ നിരവധിപേർ മരിച്ചതായാണ് വിവരം. ടെൽ അവീവിൽ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
ഹിസബുള്ള തലവൻ സയ്യിദ് ഹസൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാജ്യത്തുടനീളം അപായ സൈറൺ മുഴങ്ങി. സൈന്യം നല്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ ജനതയോട് ആവശ്യപ്പെട്ടു.