സ​ഖ്യം അ​ത്ര​യി​ല്ല;"ഇ​ന്ത്യ​'യു​ടെ യോ​ഗം മാ​റ്റി
സ​ഖ്യം അ​ത്ര​യി​ല്ല;"ഇ​ന്ത്യ​'യു​ടെ യോ​ഗം മാ​റ്റി
Tuesday, December 5, 2023 2:25 PM IST
ന്യൂ​ഡ​ല്‍​ഹി: ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ​യാ​യ "ഇ​ന്ത്യ'​യു​ടെ യോ​ഗം മാ​റ്റി​വ​ച്ചു. കോ​ണ്‍​ഗ്ര​സ് മേ​ധാ​വി മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ വി​ളി​ച്ച യോ​ഗം ഇനി ഈ ​മാ​സം മൂ​ന്നാംവാ​ര​ത്തി​ല്‍ ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നേ​ര​ത്തെ, യോ​ഗ​ത്തി​ല്‍ നി​ന്നും ബീ​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യും സ​മാ​ജ്‌വാദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വും വി​ട്ടു​നി​ല്‍​ക്കു​മെ​ന്ന സൂ​ച​ന​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

പ്ര​തി​നി​ധി​ക​ളെ അ​യ​യ്ക്കു​മെ​ന്നാ​യി​രു​ന്നു നി​തീ​ഷ് കു​മാ​റും അ​ഖി​ലേ​ഷും അ​റി​യി​ച്ച​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സി​നേ​റ്റ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ "ഇ​ന്ത്യ​' സ​ഖ്യ​ത്തി​ലെ ഭി​ന്നി​പ്പ് രൂ​ക്ഷ​മാ​കു​ക​യാ​ണ്.

സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി സീ​റ്റ് പ​ങ്കി​ടാ​ന്‍ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ല്‍ പാ​ര്‍​ട്ടി​യു​ടെ തോ​ല്‍​വി​യുടെ മാ​ര്‍​ജി​ന്‍ ചെ​റു​താ​കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വും മ​മ​താ ബാ​ന​ര്‍​ജി​യും ചൂ​ണ്ടി​ക്കാ​ട്ടി.

സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​സ്ഥാ​നം മ​മ​ത​ക്ക് ന​ല്‍​ക​ണ​മെ​ന്ന് തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ള്‍ സൂ​ചി​പ്പി​ച്ചു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൂ​ടി അ​ധി​കാ​രം ന​ഷ്ട​മാ​യ കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​സ്ഥാ​നം​വ​ഹി​ക്കു​ന്ന​തി​നെ അ​വ​ര്‍ വി​മ​ര്‍​ശി​ക്കു​ന്നു.

എ​ന്നാ​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് പോ​ലും ആ​വ​ശ്യ​പ്പെ​ടാ​ത്ത നേ​താ​വാ​ണ് മ​മ​ത​യെ​ന്ന് അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി കു​റ്റ​പ്പെ​ടു​ത്തി.

അ​തേ സ​മ​യം, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ള്‍​ക്ക്പി​ന്നാ​ലെ ഉ​ത്ത​രേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ര്‍​ട്ടി ത​ങ്ങ​ളാ​ണെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി ആം​ആ​ദ്മി പാ​ര്‍​ട്ടിയും രം​ഗ​ത്തെ​ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<