കൊച്ചി വിമാനത്താവളത്തിൽ പെയിന്റടിച്ച് നിറംമാറ്റിയ സ്വർണം പിടികൂടി
Monday, June 5, 2023 8:41 PM IST
നെടുമ്പാശേരി: പെയിന്റടിച്ച് നിറംമാറ്റിയ സ്വർണ ഉരുപ്പടികളുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് 22,94,276 രൂപ വില വരുന്ന 437.35 ഗ്രാം സ്വർണം പിടികൂടിയത്.
ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ വന്ന ചെന്നൈ സ്വദേശിനിയായ റാസിക് മുംതാസിൽ നിന്നാണ് സ്വർണം പിടിച്ചത്. ക്ലിപ്പുകളും സ്ലൈഡുകളും ഉപയോഗിച്ച് സ്വർണാഭരണങ്ങൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
യാത്രക്കാരിയെ കസ്റ്റംസ് കസ്റ്റഡിലെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.