ഇന്ത്യ സഖ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ ഖാർഗെക്ക് പ്രത്യേക പങ്ക്: യെച്ചൂരി
Thursday, November 30, 2023 12:55 AM IST
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പ്രത്യേക പങ്കുവഹിക്കാനുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ജനപ്രതിനിധിയെന്ന നിലയിൽ 50 വർഷം പിന്നിട്ട മല്ലികാർജുൻ ഖാർഗെയെക്കുറിച്ച് തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രതിപക്ഷ നിരയിലും വിശ്വാസ്യതയുള്ള നേതാവാണ് അദ്ദേഹമെന്നും യെച്ചൂരി പറഞ്ഞു.