പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഡാ​മി​ൽ മീ​ൻ പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി വീ​രാ​ൻ​കു​ട്ടി (65) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ക​വ ചേ​മ്പ​ന ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ ഡാ​മി​ലേ​ക്ക് പോ​യ വീ​രാ​ൻ​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു.

പി​ന്നാ​ലെ നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തിയിരുന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.