കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റിൽ വന്‍ തീപിടിത്തം
Sunday, May 28, 2023 4:07 PM IST
കണ്ണൂര്‍ : ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വന്‍ തീ പിടിത്തം. പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് തീ പടര്‍ന്നത്. നിരവധി അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടുത്തതിന് പിറകില്‍ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോര്പറേഷന് അധികൃതര്‍ പറഞ്ഞു.