ജയമില്ലാതെ ക്രൊയേഷ്യയും., മൊറോക്കോ സമനിലയിൽ കുടുക്കി
Wednesday, November 23, 2022 7:27 PM IST
ദോഹ: ലോകകപ്പ് ഫുട്ബോളിൽ ക്രൊയേഷ്യയെ സമനിലയിൽ കുടുക്കി മൊറോക്കോ. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിലാണ് മൊറോക്കോ തളച്ചത്.
പന്തടക്കത്തിൽ മികച്ചുനിന്നെങ്കിലും വിജയ ഗോൾ കണ്ടെത്താൻ ക്രൊയേഷ്യ സാധിച്ചില്ല. ഇതിനിടെ കൗണ്ടർ അറ്റാക്കിലൂടെ ക്രൊയേഷ്യയെ വിറപ്പിക്കാനും മൊറോക്കോയ്ക്ക് സാധിച്ചു. ക്രൊയേഷ്യ അഞ്ച് തവണ ഗോളിലേക്ക് ഉന്നം വച്ചപ്പോൾ മൊറോക്കോ എട്ട് തവണ ഷോട്ടുതിർത്തു.
അതിവേഗ ഫുട്ബോളിലൂടെ ത്രസിപ്പിക്കുന്ന മത്സരമാണ് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്നത്.