അധ്യാപക നിയമനത്തിനായി മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ; പരാതി
സ്വന്തം ലേഖകൻ
Tuesday, June 6, 2023 4:55 PM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചതിനെതിരേ കോളജ് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പോലീസില്‍ പരാതി നല്കി.
പൂര്‍വ വിദ്യാര്‍ഥിയായ കെ. വിദ്യക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്. ഇവർ ഈ രേഖ ഉപയോഗിച്ച് മറ്റൊരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയതായാണ് ആരോപണം.
കോളജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്.
അട്ടപ്പാടി ഗവണ്മെന്റ് കോളജില്‍ അഭിമുഖത്തിന് ഹാജരായപ്പോള്‍ അവിടെ സംശയം തോന്നിയ അധികൃതര്‍ മഹാരാജാസ് കോളജ് അധികൃതരെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം പുറത്ത് വന്നത്.