കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിയുടെ ഫാൻസ്: ഇ.പി. ജയരാജൻ
സ്വന്തം ലേഖകൻ
Thursday, June 8, 2023 6:33 PM IST
കണ്ണൂർ: മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം ദുർവ്യാഖ്യാനം ചെയ്യേണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ എല്ലാവരും ചേർന്നാണ് പ്രതിരോധിക്കുന്നത്. കേരളത്തിലെ ജനങ്ങളാകെ മുഖ്യമന്ത്രിയുടെ ഫാൻസ് ആണെന്നും ഇ.പി പറഞ്ഞു.
പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു റിയാസ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
റിയാസിന്‍റെ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.