കണ്ണൂർ: കെഎസ്‌യുവിനെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടനയാണ് കെഎസ്‌യു. അവർ പറയുന്നത് ആരും മുഖവിലയ്ക്ക് എടുക്കാറില്ലെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പറയുന്നത് കേട്ട് നടക്കുന്നവരാണ് കെഎസ്‌യുക്കാർ. അവിടെയും ഇവിടെയുമായി കുറച്ചുപേർ മാത്രമാണ് അതിലുള്ളത്. ഇതൊരു ചെറിയ സംഘടനമാത്രമാണെന്നും ഇ.പി. പരിഹസിച്ചു.

പി.എം. ആർഷോയ്ക്കും കെ. വിദ്യയ്ക്കുമെതിരായ ആരോപണങ്ങളിൽ എസ്എഫ്ഐ പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇ.പിയുടെ മറുപടി.