അടിമാലിയിൽ ആനക്കൊമ്പുകളുമായി ഒരാൾ പിടിയിൽ
Saturday, December 9, 2023 7:57 PM IST
അടിമാലി: ആനക്കൊമ്പുകളുമായി ഒരാൾ പിടിയിൽ. രണ്ടു പേർ രക്ഷപെട്ടു. അടിമാലി കുറത്തികുടി ആദിവാസി കോളനിയിൽ താമസിക്കുന്ന പുരുഷോത്തമനെയാണ് വനപാലകർ പിടികൂടിയത്.
ഇയാളുടെ കൈയിൽ രണ്ട് ആനക്കൊന്പുകൾ ഉണ്ടായിരുന്നു. മുഖ്യപ്രതികളായ ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ഉണ്ണി, ബാലൻ എന്നിവരാണ് വനപാലകരെ വെട്ടിച്ച് വനത്തിലേക്ക് രക്ഷപെട്ടത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി.
രക്ഷപെട്ടവരാണ് ആനക്കൊമ്പുകൾ നൽകിയതെന്നാണ് പുരുഷോത്തമന്റെ മൊഴി.