അനിയാ നിൽ! വൈദ്യുതി നിരക്ക് വർധനവ് താൽക്കാലികമായി മാറ്റിവച്ചു
Friday, September 29, 2023 5:11 PM IST
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനവിന് താൽക്കാലിക "സ്റ്റേ വയർ' വലിച്ചുകെട്ടി റെഗുലേറ്ററി കമ്മീഷൻ. ഒക്ടോബർ 31 വരെ വൈദ്യുത നിരക്ക് വർധിപ്പിക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
വൈദ്യുതക്ഷാമം കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ നിരക്കുവർധനവ് ഏർപ്പെടുത്തണമെന്ന ഉത്തരവ് തൽക്കാലത്തേക്ക് നടപ്പാക്കേണ്ടെന്നാണ് തീരുമാനം.
നിരക്ക് ഉയർത്താനുള്ള അനുകൂല കോടതി വിധി ലഭിച്ചതിന് ശേഷം, ഇതുമായി ബന്ധപ്പെട്ട സർവേ അടക്കം പൂർത്തിയാക്കിയിരുന്നു. ഇതിനിടെ നിരക്ക് വർധനവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് നിരക്ക് വർധനവിൽ നിന്നുള്ള താൽക്കാലിക പിന്മാറ്റം അധികൃതർ പ്രഖ്യാപിച്ചത്.