ആദ്യ മണിക്കൂറിൽ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്; നിറം മങ്ങി ബിആര്‍എസ്
Sunday, December 3, 2023 9:00 AM IST
ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഒരുമണിക്കുര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് മത്സരിക്കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി ലീഡ് ചെയ്യുമ്പോള്‍ തെലുങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് മുന്നേറ്റം.
അവസാനവിവരം ലഭിക്കുമ്പോള്‍ രാജസ്ഥാനില്‍ ബിജെപി 107 സീറ്റുകളിലും കോണ്‍ഗ്രസ് 80 ഇടങ്ങളിലും മുന്നിട്ടുനില്‍ക്കുകയാണ്. മധ്യപ്രദേശില്‍ ബിജെപി109 ഇടങ്ങളിലും കോണ്‍ഗ്രസ് 86 സീറ്റിലും ലീഡ് ചെയ്യുന്നു.
കോണ്‍ഗ്രസും ബിജെപിയും നേരിട്ടു മത്സരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് 44 ഇടങ്ങളിലും ബിജെപി 28 ഇടങ്ങളിലും ലീഡ് ചെയ്യുകയാണ്.
തെക്കെ ഇന്ത്യന്‍ സംസ്ഥാനമായ തെലുങ്കാനയില്‍ കോണ്‍ഗ്രസ് ശക്തമായ നിലയിലേക്ക് നീങ്ങുകയാണ്. തുടര്‍ച്ചയായി മൂന്നാം തവണയും ഭരണം പിടിക്കാം എന്ന ബിആര്‍എസിന്റെ സ്വപ്നം പൊലിയാനാണ് സാധ്യത.
നിലവില്‍ കോണ്‍ഗ്രസ് 60 സീറ്റിലും ബിആര്‍എസ് 33 ഇടങ്ങളിലും ലീഡ് ചെയ്യുകയാണ്. തെലുങ്കാനയില്‍ 119 ആണ് ആകെ സീറ്റുകളുടെ എണ്ണം. 60 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.