സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച 12.1 ശ​ത​മാ​നം: സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട്
സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച  12.1 ശ​ത​മാ​നം: സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട്
Thursday, February 2, 2023 3:12 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച കൂ​ടി​യെ​ന്ന് സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച 12.1 ശ​ത​മാ​നം കൂ​ടി. പ​ത്ത് വ​ര്‍​ഷ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ​ള​ര്‍​ച്ചാ​നി​ര​ക്കാ​ണി​ത്.

നാ​ളെ ബ​ജ​റ്റ​വ​ത​രി​പ്പി​ക്കുന്നതിന് മുന്നോടിയായാണ് സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു സാ​മ്പ​ത്തി​ക സ്ഥി​തി വ്യ​ക്ത​മാ​ക്കു​ന്ന സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​ച്ച​ത്.


സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര ക​ടം മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 10.67 ശ​ത​മാ​നം വ​ര്‍​ധി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു ക​ട​ബാ​ധ്യ​ത​യി​ല്‍ 95.93 ശ​ത​മാ​ന​വും ആ​ഭ്യ​ന്ത​ര ക​ട​മാ​ണ്.

സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി തു​ട​ര്‍​ന്നേ​ക്കാ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന സൂ​ച​ന. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<