ദുലീപ് ട്രോഫി; പോരാട്ടം കടുപ്പിച്ച് ഇന്ത്യ സി
Friday, September 20, 2024 9:50 PM IST
അനന്ത്പൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റിൽ പോരാട്ടം കടുപ്പിച്ച് ഇന്ത്യ സി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ എ നേടിയ 297ന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച റുതുരാജ് ഗെയ്ക്ക്വാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സി ഏഴുവിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന നിലയിലാണ്.
അഭിഷേക് പോറൽ നേടിയ 82 റൺസാണ് ഇന്ത്യ സിയെ തുണച്ചത്. ഏഴിന് 224 എന്ന സ്കോറിൽ നിന്നാണ് ഇന്ത്യ എ ബാറ്റിംഗ് പുനരാരംഭിച്ചത്. 124 റൺസുമായി ശാശ്വത് റാവത്ത് മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യ എയ്ക്കായി അകിബ്ഖാൻ മൂന്നു വിക്കറ്റ് എടുത്തു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ സിയ്ക്കായി വൈശാഖ് വിജയകുമാർ നാല് വിക്കറ്റ് വീഴ്ത്തി.