ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന് മരിച്ചു
Monday, May 27, 2024 1:57 PM IST
ഇടുക്കി: പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന് മരിച്ചു. കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന് ശ്രീനന്ദാണ് മരിച്ചത്.
രാവിലെ 11 ഓടെയായിരുന്നു അപകടമുണ്ടായത്. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പുഴ കാണാന്‍ എത്തിയതായിരുന്നു കുട്ടി. തീരത്തെ പാറയിൽ നിന്ന കുട്ടി തെന്നി പന്നിയാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു.
25 മീറ്ററോളം ഒഴുകിപ്പോയ കുട്ടിയെ ബന്ധുക്കള്‍ ഉടനെതന്നെ രക്ഷപ്പെടുത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.