ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ എംവിഐക്ക് സസ്പെൻഷൻ
Thursday, November 24, 2022 7:18 PM IST
മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി. ബിജുവിനെതിരേയാണ് നടപടി. സംഭവത്തിൽ മലപ്പുറം വനിതാ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി.
നവംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ടെസ്റ്റ് നടക്കുന്പോൾ ഉദ്യോഗസ്ഥൻ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളിൽവച്ച് ബിജു ശരീരത്തിൽ കൈവച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയായ ഉടൻതന്നെ യുവതി പോലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഒളിവിൽ പോയ പ്രതിയെ കണ്ടെത്തനായി പോലീസ് അന്വേഷണം ഊർജിതമാക്കി.