"ജീ​വ​നൊ​ടു​ക്കും'എ​ന്ന് ഡോ.​ഷ​ഹ​ന​യു​ടെ അ​വ​സാ​ന സ​ന്ദേ​ശം; എന്നിട്ടും ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്തു റു​വൈ​സ്
"ജീ​വ​നൊ​ടു​ക്കും'എ​ന്ന് ഡോ.​ഷ​ഹ​ന​യു​ടെ അ​വ​സാ​ന സ​ന്ദേ​ശം; എന്നിട്ടും ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്തു റു​വൈ​സ്
Friday, December 8, 2023 2:23 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ര്‍​ഥി​നി ഡോ.​ഷ​ഹ​ന ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് പോ​ലീ​സ്. താ​ന്‍ ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന കാ​ര്യം ഷ​ഹ്ന വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ ഡോ. ​റു​വൈ​സി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മെ​സേ​ജ് കി​ട്ടി​യ​തോ​ടെ ഇ​യാ​ള്‍ ഷ​ഹ്ന​യെ ബ്ലോ​ക്ക് ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്.

പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് റു​വൈ​സ് ഈ ​സ​ന്ദേ​ശം ഡി​ലീറ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഷ​ഹ​ന​യു​ടെ ഫോ​ണി​ല്‍ നി​ന്നും മെ​സേ​ജിന്‍റെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. റു​വൈ​സിന്‍റെ ഫോ​ണി​ലെ സ​ന്ദേ​ശ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ സൈ​ബ​ര്‍ പ​രി​ശോ​ധ​ന​യ​ക്ക് അ​യയ്​ച്ചി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​യി​രു​ന്നു ഷ​ഹ​ന സ​ന്ദേ​ശം അ​യ​ച്ച​ത്. അ​ന്ന് രാ​ത്രി​യാ​ണ് ഷ​ഹ​ന​യെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ഫ്‌​ളാ​റ്റി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്.

ഡോ.​ഷ​ഹ​നയു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി റു​വൈ​സാ​ണെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ലു​ള​ള​ത്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ വി​വാ​ഹ ബ​ന്ധ​ത്തി​ല്‍ നി​ന്നും റു​വൈ​സ് പി​ന്‍​മാ​റി​യ​താ​ണ് ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യ്ക്ക് ഇ​ട​യാ​ക്കി​യ​ത്.


പ്ര​തി​യെ ക​ഴി​ഞ്ഞ​ദി​വ​സം റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ല്‍​കാ​നാ​ണ് പോ​ലി​സി​ന്‍റെ തീ​രു​മാ​നം. ഇ​തി​നാ​യി തെ​ളി​വെ​ടു​പ്പു​ക​ള്‍​ക്കാ​യി റൂ​വൈ​സി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

അ​തേ​സ​മ​യം, ഡോ.​ഷ​ഹ​ന​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍​പേ​ര്‍ പ്ര​തി​ക​ളാ​കും. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ റു​വൈ​സിന്‍റെ ബ​ന്ധു​ക്ക​ളെ പ്ര​തി​ചേ​ര്‍​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

ബ​ന്ധു​ക്ക​ള്‍ സ്ത്രീ​ധ​ന തു​ക ചോ​ദി​ക്കു​ക​യും സ​മ്മ​ര്‍​ദം ചെ​ല​ത്തു​ക​യും ചെ​യ്തു​വെ​ന്ന് ഷ​ഹ​ന​യു​ടെ അ​മ്മ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റു​വൈ​സിന്‍റെ ബ​ന്ധു​ക്ക​ളെ ചോ​ദ്യം​ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<