ദേവികുളം തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥി സുപ്രീം കോടതിയിൽ
Tuesday, March 21, 2023 7:27 PM IST
തൊടുപുഴ: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. കുമാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്കി. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജ നല്കുന്ന അപ്പീലില്‍, തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടു.
നേരത്തെ, തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നതിനായി രാജയ്ക്ക് 10 ദിവസത്തെ സാവകാശം നൽകിയാണ് സ്റ്റേ അനുവദിച്ചത്.
വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.