ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും
Thursday, September 19, 2024 10:44 PM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും. പുതിയ ഒരു മന്ത്രിയെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻപൂർ മജ്റയിൽ നിന്നുള്ള എംഎൽഎ മുകേഷ് അഹ്ലാവത് മന്ത്രിസഭയിലെ പുതിയ മുഖമാകും.
ആതിഷിക്ക് ധനകാര്യം, വിദ്യാഭ്യാസം ഉൾപ്പെടെയുളള്ള വകുപ്പുകളുടെ ചുമതല നിലനിർത്തും. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാർ കൈകാര്യംചെയ്തിരുന്ന വകുപ്പുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും വിവരമുണ്ട്.
നിലവിലെ മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, എന്നിവരെ നിലനിർത്തുമെന്നാണ് വിവരം. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാവില്ലെന്നാണ് സൂചന.