മു​ണ്ട​ക്ക​യം : സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ഴി​മാ​വ് ആ​ന​ക്ക​ൽ കു​ഴി​യ​ക​ത്ത് ബി​ജു (46) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ബി​ജു​വി​നെ കി​ട​പ്പു മു​റി​യി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ഴു​ത്തി​ലെ​യും കൈ​യി​ലെ​യും ഞ​ര​മ്പു​ക​ൾ മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു.​ ആ​ത്മ​ഹ​ത്യ​കു​റി​പ്പ് മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. മു​ണ്ട​ക്ക​യം പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.