ആലപ്പുഴയിൽ രോഗബാധിതനായ മകനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു
Thursday, November 30, 2023 10:44 PM IST
ആലപ്പുഴ: അമ്പലപ്പുഴയിൽ രോഗബാധിതനായ മകനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപം കിഴക്കേനട മകം വീട്ടിൽ താമസിക്കുന്ന ശോഭയാണ് മകൻ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
മണ്ണെണ്ണ ഒഴിച്ച് മകൻ മഹേഷിനെ തീ കൊളുത്തുകയായിരുന്നു. പിന്നീട് സ്വയം തീ കൊളുത്തി മരിക്കാനും ശോഭ ശ്രമിച്ചു.
വീടിന് തീ പിടിച്ചതു കണ്ട നാട്ടുകാർ ഓടിയെത്തി ഇരുവരെയും ആശുപതിയിൽ എത്തിച്ചു. വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മഹേഷ് മരിച്ചു. ശോഭ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ശോഭനയുടെ ഭർത്താവ് നാല് വർഷം മുൻപു മരിച്ചിരുന്നു. ശോഭനയും മഹേഷും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. കിടപ്പുമുറിയിൽ വച്ചു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയെന്നാണു സംശയം.
മഹേഷിനു മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നതായി പറയുന്നു.