ഡിസിസി ജനറൽ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു
Thursday, August 8, 2024 11:17 PM IST
കോട്ടയം: ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് (45) കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറവിലങ്ങാട് സ്വദേശിയായ ജോബോയ് ജോർജ് കെഎസ്യു മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.