സ​ഹ​ക​ര​ണ ഡേ​റ്റാ​ബേ​സി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​തെ കേ​ര​ളം; ഗൂ​ഢ​നീ​ക്ക​മെ​ന്ന് മന്ത്രി വാ​സ​വ​ൻ
സ​ഹ​ക​ര​ണ ഡേ​റ്റാ​ബേ​സി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​തെ കേ​ര​ളം; ഗൂ​ഢ​നീ​ക്ക​മെ​ന്ന് മന്ത്രി വാ​സ​വ​ൻ
Thursday, December 7, 2023 6:31 AM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യ്യാ​റാ​ക്കു​ന്ന സ​മ​ഗ്ര സ​ഹ​ക​ര​ണ ഡേ​റ്റാ ബേ​സി​ലേ​ക്ക് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ വി​വ​രം കൈ​മാ​റാ​തെ കേ​ര​ള​ത്തി​ന്‍റെ ക​ടും​പി​ടി​ത്തം.

ന​ബാ​ര്‍​ഡ് വ​ഴി​യും മ​റ്റു​മു​ള്ള കേ​ന്ദ്ര സ​ഹ​ക​ര​ണ​വാ​യ്പാ​പ​ദ്ധ​തി​ക​ള്‍​ക്കു​വേ​ണ്ടി​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​മ​ഗ്ര സ​ഹ​ക​ര​ണ ഡേ​റ്റാ​ബേ​സ് ത​യ്യാ​റാ​ക്കു​ന്ന​ത്.

ഭാ​വി​യി​ല്‍ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍​വ​ഴി ന​ട​പ്പാ​ക്കേ​ണ്ട കേ​ന്ദ്ര​സ​ഹാ​യ​പ​ദ്ധ​തി​ക​ള്‍ ഇ​തു​മൂ​ലം കേ​ര​ള​ത്തി​ന് ന​ഷ്ട​പ്പെ​ട്ടേ​ക്കും.

സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍​മാ​ര്‍ മു​ഖേ​ന​യാ​ണ് ഡേ​റ്റാ​വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര ഡേ​റ്റാ​ബേ​സി​ലേ​ക്ക് കൈ​മാ​റേ​ണ്ട​ത്. കേ​ര​ള​വും മ​ണി​പ്പൂ​രു​മൊ​ഴി​ച്ചു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ 97 ശ​ത​മാ​ന​ത്തോ​ളം വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി.

ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ണി​പ്പൂ​രി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നാ​കാ​തെ പോ​യ​തി​ന്‍റെ കാ​ര​ണം. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ മ​നഃ​പൂ​ർ​വം വി​വ​രം കൈ​മാ​റാ​തെ ഇ​രി​ക്കു​ക​യാ​ണ്.

നേ​ര​ത്തേ എ​തി​ര്‍​പ്പു​യ​ര്‍​ത്തി​യി​രു​ന്ന ത​മി​ഴ്നാ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ പി​ന്നീ​ട് വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു.

കാ​ര്‍​ഷി​ക, അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍​ക്കാ​യി ന​ബാ​ര്‍​ഡ് വ​ഴി കൈ​മാ​റി​ക്കി​ട്ടു​ന്ന കേ​ന്ദ്ര വാ​യ്പാ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് ഒ​റ്റ​ക്കു​ട​ക്കീ​ഴി​ലാ​ക്കി വി​ത​ര​ണം​ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​​യാ​ണ് ഡേ​റ്റാ​ബേ​സ് രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വ​ഴി​യാ​ണ് ന​ബാ​ര്‍​ഡ് പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണം. പു​തി​യ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ഡേ​റ്റാ​ബേ​സി​ലെ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍​മാ​ത്ര​മേ ധ​ന​സ​ഹാ​യം കി​ട്ടൂ.

കേ​ര​ള​ത്തി​ല്‍​നി​ന്ന് 6103 പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട് എ​ന്നാ​ണ് കേ​ന്ദ്രം ക​ഴി​ഞ്ഞ​ദി​വ​സം പാ​ര്‍​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​ത്. 72 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ല്‍ 23,752 സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ണ്ട്.

കേ​ര​ളം സ്വ​ന്ത​മാ​യി​ത്ത​ന്നെ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍​ക്ക് ഡേ​റ്റാ​ബേ​സ് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷ​മാ​ണി​പ്പോ​ള്‍ കേ​ന്ദ്രം ഇ​ത്ത​രം നീ​ക്ക​വു​മാ​യി വ​രു​ന്ന​തെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ ഗൂ​ഢ​നീ​ക്ക​ത്തി​ന് നി​ന്നു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​യു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<