കാര്യവട്ടത്ത് മഴ ജയിച്ചു; ലോകകപ്പ് സന്നാഹം ഉപേക്ഷിച്ചു
Friday, September 29, 2023 6:16 PM IST
കാര്യവട്ടം: ഏകദിന ലോകകപ്പിന് മുന്നോടിയായി കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ആദ്യ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് ഇടാൻ പോലും കഴിയാതെയാണ് അഫ്ഗാനിസ്ഥാൻ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചത്. ശനിയാഴ്ച നിശ്ചയിച്ചിരിക്കുന്ന ഓസ്ട്രേലിയ-നെതർലൻഡ്സ് മത്സരത്തിനും മഴ ഭീഷണി നിലനിൽക്കുകയാണ്.
ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കായി വലിയ ഒരുക്കങ്ങളാണ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയിരുന്നത്. ആരാധകരും ലോക താരങ്ങളുടെ പോരാട്ടത്തിനായി കാത്തിരിക്കുമ്പഴാണ് വില്ലനായി മഴ എത്തിയത്.
സംസ്ഥാനത്താകെ ഇന്ന് ശക്തമായ മഴയായിരുന്നു. മത്സരം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ടായിരുന്നു. രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ ഗ്രൗണ്ടിലെ ഔട്ട്ഫീൽഡ് ആകെ വെള്ളിക്കെട്ടായ സ്ഥിതിയായിരുന്നു. ഇതോടെയാണ് മത്സരം പൂർണമായും ഉപേക്ഷിക്കേണ്ടി വന്നത്.