വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല: ന​യം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സി​പി​എം
വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല: ന​യം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സി​പി​എം
Monday, February 12, 2024 4:59 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ൽ നി​ർ​ദേ​ശി​ച്ച വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ സ്വീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം വി​വാ​ദ​മാ​യ​തി​നെ​തു​ട​ർ​ന്ന് തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കാ​ൻ സി​പി​എം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം വി​ഷ​യം പി​ബി ച​ര്‍​ച്ച ചെ​യ്ത ശേ​ഷം മാ​ത്രം തു​ട​ര്‍​ന​ട​പ​ടി മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ സ്വീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തോ​ട് സി​പി​ഐ​ക്ക് ക​ടു​ത്ത എ​തി​ർ​പ്പാ​ണ്. തീ​രു​മാ​നം ഇ​ട​തു​ന​യ​ത്തി​ന് വി​രു​ദ്ധ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​ഐ. വി​ഷ​യ​ത്തി​ൽ സി​പി​ഐ​യു​ടെ അ​തൃ​പ്തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മു​ന്ന​ണി ച​ര്‍​ച്ച ചെ​യ്യാ​തെ നി​ര്‍​ദേ​ശം ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സി​പി​ഐ​യു​ടെ വി​യോ​ജി​പ്പും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.

ജ​നു​വ​രി​യി​ല്‍ പു​റ​ത്തി​റ​ക്കി​യ സി​പി​എ​മ്മി​ന്‍റെ പൊ​ളി​റ്റ് ബ്യൂ​റോ നി​ല​പാ​ടി​ല്‍ വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​യെ എ​തി​ര്‍​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ആ ​ന​യം മാ​റാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കി​ല്ലെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല സം​ബ​ന്ധി​ച്ച ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<