കട്ടപ്പന അമ്മിണി കൊലക്കേസ്: പ്രതി മണിക്ക് ജീവപര്യന്തം
Tuesday, October 1, 2024 5:21 PM IST
കട്ടപ്പന: അമ്മിണി കൊലക്കേസിൽ പ്രതി മണിക്ക് ജീവപര്യന്തം തടവു ശിക്ഷ. വിവിധ വകുപ്പുകളിലായി 23 വർഷം ശിക്ഷ അനുഭവിക്കണം. ഇടുക്കി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതിക്കു മേൽ ചുമത്തിയ മോഷണം, അതിക്രമിച്ചു കയറൽ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. 2020 ലാണ് കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്സി കോളനിയിൽ അമ്മിണിയെ(65) കൊലപ്പെടുത്തുന്നത്.
പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അയൽവാസിയായ മണിയെ തമിഴ്നാട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.