ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കാം; കോ​പ അ​മേ​രി​ക്ക മ​ത്സ​ര​ക്ര​മ​മാ​യി
ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കാം; കോ​പ അ​മേ​രി​ക്ക മ​ത്സ​ര​ക്ര​മ​മാ​യി
Friday, December 8, 2023 9:10 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ടു​ത്ത വ​ര്‍​ഷത്തെ കോ​പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു.16 ടീ​മു​ക​ളാ​ണ് മ​ത്‌​സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യി നാ​ലു ടീ​മു​ക​ള്‍ വീ​ത​മാ​കും മാ​റ്റു​ര​യ്ക്കു​ക.

നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ ​അ​ര്‍​ജ​ന്‍റീ​ന ഗ്രൂപ്പ് എ​യി​ല്‍ ആ​ണ് വ​രി​ക. പെ​റു,ചി​ലി എ​ന്നി​വ​രും ഗ്രൂ​പ്പ് എ​യി​ല്‍ ആ​ണ്. ട്രി​നി​ഡാ​ഡ് ടു​ബാ​ഗോ- കാ​ന​ഡ മ​ത്‌​സ​ര​ത്തി​ലെ വി​ജ​യി​ക​ളും ഈ ​ഗ്രൂ​പ്പി​ലാ​കും ഇ​ടം​പി​ടി​ക്കു​ക.

ഗ്രൂ​പ്പ് ബി​യി​ല്‍ മെ​ക്‌​സി​ക്കോ, ഇ​ക്വ​ഡോ​ര്‍, വെ​ന​സ്വേ​ല, ജ​മൈ​ക്ക ടീ​മു​ക​ളാ​ണു​ള്ള​ത്. ഗ്രൂ​പ്പ് സി​യി​ല്‍ ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക, യു​റു​ഗ്വേ, പ​നാ​മ, ബൊ​ളീ​വി​യ ടീ​മു​ക​ള്‍ മാ​റ്റു​ര​യ്ക്കും.

ഗ്രൂ​പ്പ് ഡി​യി​ലാ​ണ് നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളാ​യ ബ്ര​സീ​ലു​ള്ള​ത്. ബ്ര​സീ​ലി​ന് പു​റ​മെ കൊ​ളം​ബി​യ, പ​രാ​ഗ്വേ ടീ​മു​ക​ള്‍ ഗ്രൂ​പ്പ് ഡി​യി​ല്‍ സ്ഥാ​നം പി​ടി​ച്ചു. ഹോ​ണ്ടു​റാ​സ് -കോ​സ്റ്റോ​റി​ക്ക മ​ത്‌​സ​ര​ത്തി​ലെ വിജ​യി​യും ഈ ​ഗ്രൂ​പ്പി​ല്‍ എ​ത്തും.

അ​ടു​ത്ത​വ​ര്‍​ഷം ജൂ​ണ്‍ 20നാ​ണ് കോ​പ അ​മേ​രി​ക്ക ടൂ​ര്‍​ണ​മെ​ന്‍റ് തു​ട​ങ്ങു​ക. പ്ലേ ​ഓ​ഫ് വി​ജ​യി​ക​ളു​മാ​യാ​ണ് അ​ര്‍​ജ​ന്‍റീന​യു​ടെ ആ​ദ്യ മ​ത്സ​രം. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ജൂ​ലൈ ര​ണ്ട് വ​രെ ന​ട​ക്കും.

ഓ​രോ ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ര്‍ ക്വാ​ര്‍​ട്ട​റി​ലെ​ത്തും. എ ​ഗ്രൂ​പ്പ് വി​ജ​യി​ക​ളും ബി ​ഗ്രൂ​പ്പ് റ​ണ്ണ​റ​പ്പു​ക​ളു​മാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ ഏ​റ്റു​മു​ട്ടു​ക. ഗ്രൂ​പ്പ് ബി ​വി​ജ​യി​ക​ള്‍ ഗ്രൂ​പ്പ് എ​യി​ലെ റ​ണ്ണ​റ​പ്പു​ക​ളെ​യും ഗ്രൂ​പ്പ് സി ​വി​ജ​യി​ക​ള്‍ ഗ്രൂ​പ്പ് ഡി ​റ​ണ്ണ​റ​പ്പു​ക​ളെ​യും ഗ്രൂ​പ്പ് ഡി ​വി​ജ​യി​ക​ള്‍ ഗ്രൂ​പ്പ് സി ​റ​ണ്ണ​റ​പ്പു​ക​ളെ​യും നേ​രി​ടും.

ക്വാ​ര്‍​ട്ട​ര്‍​വ​രെ അ​ര്‍​ജ​ന്‍റീ​ന-ബ്ര​സീ​ല്‍ പോ​രാ​ട്ടം ഉ​ണ്ടാ​കാനിടയില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<