മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
Friday, September 29, 2023 11:18 PM IST
പാലക്കാട്: വടക്കഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു. കുന്നേങ്കാട് മനോജ് - അജിത ദമ്പതികളുടെ മകൻ അയാനിക്ക് ആണ് മരിച്ചത്.
എളവമ്പാടം പുന്നപ്പാടം മേഖലയിലുള്ള അജിതയുടെ വീട്ടിൽ വച്ചാണ് അപകടം നടന്നത്.
പാൽ കൊടുത്തതിന് ശേഷം തൊട്ടിലിൽ കിടത്തിയ കുട്ടിക്ക് അനക്കമില്ലെന്ന് കണ്ടതോടെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിച്ചു.