ലോക കേരളസഭ പിരിവ്: കേരളത്തിന് നാണക്കേടെന്ന് ചെന്നിത്തല
ലോക കേരളസഭ പിരിവ്: കേരളത്തിന് നാണക്കേടെന്ന് ചെന്നിത്തല
Friday, June 2, 2023 4:04 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക കേരളസഭയിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ ലക്ഷങ്ങളുടെ പണപ്പിരിവ് നടത്താനുള്ള നീക്കം കേരളത്തിന് നാണക്കേടും അപമാനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ലോക കേരളസഭ ധൂർത്താണ്. പരിപാടി യുഡിഎഫ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. പരിപാടിയുടെ പേരിൽ പിരിവ് നടത്തുന്നത് ആര് പറഞ്ഞിട്ടാണെന്നും ഈ സഭ വരേണ്യവർഗത്തിനുള്ള ഏർപ്പാടാണെന്നും ചെന്നിത്തല വിമർശിച്ചു.

സോളാറിൽ യുഡിഎഫ് സർക്കാരിന് ഒന്നും മറച്ച് വയ്ക്കാനില്ലാത്തതിനാൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ പിണറായി സർക്കാരിന് പലതും മറയ്ക്കാനുള്ളതിനാൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാതെ ഒളിച്ച് കളിക്കുകയാണ്.


എഐ കാമറ വിഷയത്തിൽ താനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, പുൽപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാമിനെതിരായ നടപടി പാർട്ടി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<