ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സൈ​നി​ക ശേ​ഷി തെ​ളി​യി​ക്കു​ന്ന "അ​ഗ്നി 5' ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു​വെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ഒ​ഡി​ഷ​യി​ലെ ചാ​ന്ദി​പ്പൂ​രി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. 5000 കി​ലോ മീ​റ്റ​റാ​ണ് മി​സൈ​ലി​ന്‍റെ ദു​ര​പ​രി​ധി.

സ്ട്രാ​റ്റ​ജി​ക് ഫോ​ഴ്സ് ക​മാ​ന്‍​ഡി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു മി​സൈ​ല്‍ പ​രീ​ക്ഷ​ണം. അ​ഗ്നി 5ന്‍റെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കൃ​ത്യ​മാ​യി​രു​ന്നു എ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സ്ഥാ​പ​ന​മാ​യ ഡി​ആ​ര്‍​ഡി​ഒ ആ​ണ് മി​സൈ​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.