മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന; നാലുപേർ കസ്റ്റഡിയിൽ
Friday, April 4, 2025 7:46 AM IST
മലപ്പുറം: മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന. നാലുപേരെ അറസ്റ്റ് ചെയ്തു. പുലർച്ചെ മൂന്നോടെയാണ് കൊച്ചിയിൽനിന്നെത്തിയ ഉദ്യോഗസ്ഥ സംഘം അഞ്ച് വീടുകളിൽ പരിശോധന നടത്തിയത്.
നാലു വീടുകളിലെ പരിശോധന പൂർത്തിയായി. ഓരോ വീടുകളിൽ നിന്നും ഓരോരുത്തരെ വീതം കസ്റ്റഡിയലെടുത്തു. പാലക്കാട് ശ്രീനിവാസൻ കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും സൂചനയുണ്ട്.
ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയതെന്നും ചോദ്യം ചെയ്യലിന് ശേഷം നിരപരാധികളാണെന്ന് ബോധ്യപ്പെട്ടാൽ കസ്റ്റഡിയിലെടുത്തവരെ വെറുതെ വിടുമെന്നും ബന്ധുക്കളോട് ഉദ്യോഗസ്ഥർ പറഞ്ഞു.