തി​രു​വ​ന​ന്ത​പു​രം: ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി കൈ​മാ​റി​യ തൊ​ണ്ടി​മു​ത​ൽ തി​രു​വ​ല്ലം പോ​ലീ​സ് മു​ക്കി. ഗു​ണ്ടാ നേ​താ​വ് ഷാ​ജ​ഹാ​നെ​യും സം​ഘ​ത്തെ​യും പി​ടി​കൂ​ടു​മ്പോ​ൾ കി​ട്ടി​യ​ത് 1.2 ഗ്രാം ​ഹാ​ഷി​ഷ് ആ​ണ്.

എ​ന്നാ​ൽ തി​രു​വ​ല്ലം എ​സ്ഐ ത​യാ​റാ​ക്കി​യ മ​ഹ​സ​റി​ൽ​നി​ന്ന് ഹാ​ഷി​ഷ് ഒ​ഴി​വാ​ക്കി​യെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. .66 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്ന എം​ഡി​എം​എ മാ​റ്റി .6 ഗ്രാം ​ആ​ക്കി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

പ്ര​തി​ക​ളു​ടെ സു​ഹൃ​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ നേ​രി​ട്ട് ഇ​ട​പെ​ട്ടു​വെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച​യാ​ണ് ഷാ​ഡോ പോ​ലീ​സ് പ്ര​തി​ക​ളെ എ​യ​ർ റൈ​ഫി​ളു​മാ​യി പി​ടി​കൂ​ടി​യ​ത്.