യുവേഫ ചാന്പ്യൻസ് ലീഗ്: ബയേൺ മ്യൂണിക്ക് പ്രീ ക്വാർട്ടറിൽ
Wednesday, February 19, 2025 5:09 AM IST
ബെർലിൻ: യുവേഫ ചാന്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ കടന്ന് ജർമൻ വന്പൻമാരായ ബയേൺ മ്യൂണിക്ക്. പ്രീക്വാർട്ടർ പ്ലേ ഓഫിൽ സെൽറ്റിക്കിനെ പരാജയപ്പെടുത്തിയാണ് ബയേൺ പ്രീ ക്വാർട്ടറിലെത്തിയത്. പ്രീക്വാർട്ടർ പ്ലേ ഓഫിൽ ഇരു പാദങ്ങളിലുമായി 3-2 ന് മുന്നിലെത്തിയതോടെയാണ് ജർമൻ വന്പൻമാർ പ്രീ ക്വാർട്ടർ ഉറപ്പിച്ചത്.
ചൊവ്വാഴ്ച നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ പ്ലേ ഓഫ് മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. അൽഫോൺസോ ഡേവിസ് ബയേണിന് വേണ്ടി ഗോൾ നേടിയപ്പോൾ നിക്കോളാസ്-ജെറിറ്റ് കുൻ ആണ് സെൽറ്റിക്കിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
63-ാം മിനിറ്റിലെ ഗോളിലൂടെ സെൽറ്റിക്ക് ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ബയേൺ സമനില ഗോൾ നേടി.ഇതോടെയാണ് രണ്ടാം പാദ പ്ലേ ഓഫ് സമനിലയിൽ അവസാനിച്ചത്.
ആദ്യ പാദത്തിൽ 2-1 ന് വിജയിച്ചിരുന്ന ബയേൺ ഇതോടെ പ്രീ ക്വാർട്ടറിലേയ്ക്ക് മുന്നേറി.