നവീൻ ബാബുവിന്റെ മരണത്തിന് കാരണം ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശം: എം.വി. ജയരാജൻ
Sunday, February 2, 2025 4:57 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണം പി.പി. ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. അതുകൊണ്ടാണ് ആ പരാമർശം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോൾ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തുവെന്നും ജയരാജൻ പറഞ്ഞു.
ആ കാഴ്ചപ്പാടാണ് പാർട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ ദിവ്യക്കെതിരെ പ്രതിനിധികളുടെ ഭാഗത്ത് നിന്നും വിമർശനമുയർന്നോയെന്ന ചോദ്യത്തിനായിരുന്നു എം.വി. ജയരാജന്റെ മറുപടി.
നേരത്തേ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി. ദിവ്യക്കും എതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നു.