പി.സരിന് കോണ്‍ഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ല: വി.കെ.ശ്രീകണ്ഠന്
Wednesday, October 16, 2024 11:10 AM IST
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ കോണ്‍ഗ്രസ് നേതാവ് പി.സരിന് കടുത്ത വിയോജിപ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്. പി.സരിന് കോണ്‍ഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ശ്രീകണ്ഠന് പ്രതികരിച്ചു.
വിജയസാധ്യതയുള്ള സീറ്റില്‍ പലര്‍ക്കും ആഗ്രഹമുണ്ടാകാം. എന്നാല്‍ തീരുമാനം എടുക്കുന്നത് പാര്‍ട്ടിയാണ്. അത് എല്ലാവരും അനുസരിക്കണം.
പാലക്കാട് വിമത സ്ഥാനാര്‍ഥിയുണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള ശക്തി കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ട്. ജില്ലയിലെ യുഡിഎഫ് സംവിധാനം ഒറ്റക്കെട്ടായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും.
വാര്‍ത്താസമ്മേളനം വിളിച്ചത് എന്തിനാണെന്ന് സരിന് പറഞ്ഞിട്ടില്ല. രാഹുലിന് വോട്ട് കൊടുക്കണമെന്ന് പറയാനാണ് സരിന് വാര്‍ത്താസമ്മേളനം വിളിച്ചതെങ്കില്‍ പറഞ്ഞതൊക്കെ മാധ്യമങ്ങള്‍ മാറ്റിപ്പറയുമോയെന്നും ശ്രീകണ്ഠന് ചോദിച്ചു.