ഡൽഹിയിൽ പോലീസുമായി ഏറ്റുമുട്ടൽ; നാല് കൊടുംകുറ്റവാളികൾ മരിച്ചു
Thursday, October 23, 2025 9:00 AM IST
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് കൊടും കുറ്റവാളികൾ മരിച്ചു. ബിഹാറില്‍ നിന്നുള്ള ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് ബിഹാര്‍, ഡല്‍ഹി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
ബിഹാര്‍ സ്വദേശികളായ രഞ്ജന്‍ പതക്(25), ബിംലേഷ് മഹ്തോ(25), മനീഷ് പതക്(33), അമന് താക്കൂര്‍(21) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ 2.20ഓടെയാണ് സംഭവം.
പിടികൂടാന്‍ ശ്രമിച്ചതോടെ പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തു. തിരിച്ച നടത്തിയ വെടിവയ്പ്പിൽ നാലുപേർക്കും ഗുരുതര പരിക്കേറ്റു. അവരെ രോഹിണിയിലെ ഡോ. ബാബ സാഹിബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.