വൈറ്റ് ഹൗസിലെ സെക്യൂരിറ്റി ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി; പ്രതി അറസ്റ്റിൽ
Thursday, October 23, 2025 7:01 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസിന്റെ പുറത്തെ ഗേറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയതിന് ഒരാൾ അറസ്റ്റിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം.
ചൊവ്വാഴ്ച രാത്രി പത്തരയോടെ വൈറ്റ് ഹൗസിലെ ഗേറ്റിൽ അതിവേഗത്തിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലും മേയിലും സുരക്ഷാ കവാടത്തിൽ സമാനമായ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വാഹനമോടിച്ച വ്യക്തിയെക്കുറിച്ചോ അയാളുടെ ലക്ഷ്യത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.