തിരുവനന്തപുരത്ത് വീണ്ടും മസ്തിഷ്ക ജ്വരം; 13 വയസുകാരന് രോഗം സ്ഥിരീകരിച്ചു
Wednesday, October 22, 2025 5:05 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കുട്ടിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി. നാലു ദിവസങ്ങൾക്കു മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.