ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതി മരിച്ചനിലയിൽ; കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല
Wednesday, October 22, 2025 4:04 PM IST
തിരുവനന്തപുരം: ആറ്റിങ്ങല്‍ മൂന്നുമുക്ക് ഗ്രീന്‍ ലൈന്‍ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ ആസ്മിന (40)യെ ആണ് മരിച്ചത്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം ഒരു യുവാവിനോടൊപ്പം എത്തിയാണ് ലോഡ്ജില്‍ മുറിയെടുത്തത്.
രാവിലെ ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടത്. ഇവരുടെ കൈയില്‍ മുറിവുണ്ട്. കൂടെ ഉണ്ടായിരുന്ന യുവാവിനെ കണ്ടെത്താനായിട്ടില്ല. ആറ്റിങ്ങല്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.